കോവിഡ് മാനദണ്ഡം ലംഘിച്ച 109 പേർ അറസ്​റ്റിൽ

കൊല്ലം: ഇളവുകളുടെ ഭാഗമായി വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങിയതോടെ നടപടികൾ കടുപ്പിച്ച് സിറ്റി പൊലീസ്​. നിയന്ത്രണം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്​റ്റർ ചെയ്തു.

ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം നഗരത്തിെൻറ തീരമേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ​പരിശോധന ശക്തമാക്കിയതായി സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ മാസ്​ക് ശരിയായി ധരിക്കാതിരുന്ന 761 പേർക്കെതി​െരയും സാമൂഹിക അകലം സൂക്ഷിക്കാതിരുന്ന 557 പേർക്കെതിരെയും ക്വാറെൻറീൻ ലംഘനം നടത്തിയ 32 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 95 കേസുകളിലായി 109 പേരെ അറസ്​റ്റ്​ ചെയ്തു. 476 വാഹനം പിടിച്ചെടുക്കുകയും 27 കടകൾ അടച്ച് പൂട്ടുകയും ചെയ്തതായി സിറ്റി പൊലീസ്​ കമീഷണർ അറിയിച്ചു.

Tags:    
News Summary - 109 arrested for violating covid norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.