മണ്ണാങ്കുഴി റെയില്‍വേ മേല്‍പാലം റെയിൽവേക്ക് നൽകാൻ 4.38 കോടിയുടെ അടങ്കൽ

മണ്ണാങ്കുഴി റെയില്‍വേ മേല്‍പാലം റെയിൽവേക്ക് നൽകാൻ 4.38 കോടിയുടെ അടങ്കൽ


നിര്‍മാണത്തിനാവശ്യമായ തുക ഗ്രാമപഞ്ചായത്ത് വഹിക്കാമെന്ന ഉറപ്പിലാണ് പദ്ധതിരേഖ തയാറാക്കിയത്

കാര്യറ: മണ്ണാങ്കുഴി റെയില്‍വേ മേൽപാലം നിര്‍മാണത്തിന് റെയില്‍വേക്ക് നല്‍കേണ്ട തുകയുടെ അടങ്കൽ തയാറായി. 4,38,93,861 രൂപയുടെ എസ്റ്റിമേറ്റാണ് റെയില്‍വേ തയാറാക്കിയത്. ഇതുസംബന്ധിച്ച് സതേണ്‍ റെയില്‍വേ മധുര ഡിവിഷനല്‍ മാനേജര്‍ വിളക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. ആദ്യഘട്ടം മൂന്ന് കോടി രൂപയുടെ പദ്ധതി രേഖ തയാറാക്കിയിരുന്നു. തുടര്‍ന്ന് വിശദമായ പദ്ധതി രേഖ തയാറാക്കാൻ വിളക്കുടി പഞ്ചായത്ത് 6,80,240 രൂപ റെയില്‍വേക്ക് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂർണ എസ്റ്റിമേറ്റ് തയാറാക്കിയത്. നിര്‍മാണത്തിനാവശ്യമായ തുക പൂർണമായും വിളക്കുടി ഗ്രാമപഞ്ചായത്ത് വഹിക്കാമെന്ന ഉറപ്പിലാണ് റെയില്‍വേ പദ്ധതിരേഖ തയാറാക്കിയത്. അന്തിമ തീരുമാനത്തിനായി ആഗസ്റ്റ് അവസാനവാരം സംയുക്ത ആലോചനയോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അദബിയ നാസറുദ്ദീന്‍ പറഞ്ഞു. റെയില്‍വേ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. തുക കണ്ടെത്തി നല്‍കുക മാത്രമാണ് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല. മണ്ണാങ്കുഴിയില്‍ പുതിയ പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം റെയില്‍വേയുടെയും അനുബന്ധ റോഡുകള്‍ പഞ്ചായത്തിന്‍റെയും നിയന്ത്രണത്തിലാണ്.

Tags:    
News Summary - 4.38 Crores to provide Mannankuzhi Railway Overbridge to Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.