കോവിഡിനെ തുരത്താൻ കൈവൃത്തിയാക്കി സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ അനന്തുവിെൻറ മനസ്സിൽ 'ലഡുപൊട്ടി'. എങ്കിലിനി സ്കെച്ചും പെയിൻറും കൈകൊണ്ട് തൊടില്ല! അനന്തുവിപ്പോൾ വരക്കുന്നത് കൈ കൊണ്ടല്ല, കാൽകൊണ്ടാണ്.
കാൽവര തലവര മാറ്റിയപ്പോൾ അനന്തുവിെൻറ കഴിവ് ക്ലിക്കായിത്തുടങ്ങി. ആദ്യം വരച്ചത് കോവിഡിനെതിരായ പ്രതിരോധത്തിെൻറ കേരള മാതൃകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യ പ്രവർത്തകരും അഗ്നിശമന സേനയും പൊലീസും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ കരുതലിെൻറ കരങ്ങളാകുന്ന ഒരുപ്രതീകാത്മക ചിത്രം കാൽകൊണ്ട് തീർത്തു.
തൃക്കടവൂർ പുല്ലേരിയിൽ സുദർശന മന്ദിരത്തിൽ സുദർശനെൻറയും നഴ്സായ സിന്ധുവിെൻറയും മകനായ 22കാരൻ അനന്ദു ബി.ടെക് ബിരുദധാരിയാണ്. ലോക് ഡൗൺ കാലത്താണ് പെൻസിലും ബ്രഷും വീണ്ടും പൊടി തട്ടിയെടുത്തത്. പെൻസിൽ ഡ്രോയിങ്ങിൽ മാത്രമുണ്ടായിരുന്ന ശ്രദ്ധ സാൾട്ട് ആർട്ട്, ലീഫ് ആർട്ട്, ചാർക്കോൾ ആർട്ട്, സ്കെച്ച്, കാൽകൊണ്ട് വര എന്നിവയിലേക്ക് തിരിഞ്ഞു.
എങ്കിലും തലവരമാറ്റിയത് കാൽവര തന്നെ. സിനിമാതാരങ്ങളുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ 'ലൈക്കടി' കിട്ടി. പലതും പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായി. എൻജീനിയറിങ്ങ് കഴിഞ്ഞ ശേഷം തിരുവനന്തപുരത്ത് ഡിഫൻസ് അക്കാദമിയിൽ ചേർന്നെങ്കിലും ലോക്ഡൗണായതോടെ പഠനം മുടങ്ങി.
പരീക്ഷക്കുള്ള തയാറെടുപ്പിനിടെയാണ് ചിത്രംവര. അനന്തുവിന് ഇനി ഒരാഗ്രഹം കൂടിയുണ്ട്. ശൈലജ ടീച്ചറെ ഒന്നു കാണണം, ചിത്രം സമ്മാനിക്കണം. കാൽവര തെളിയിച്ച കോവിഡിന് നന്ദി!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.