അഞ്ചൽ: പുനലൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.എസ്. സുപാലിന് തെരഞ്ഞെടുപ്പിൽ കെട്ടിെവക്കാനുള്ള തുക നൽകി പത്തുവയസ്സുകാരി ആദിയ ഫാത്തിമ.
സൈക്കിൾ വാങ്ങാനായി സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച പണം പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച മിടുക്കിയാണ് ആദിയ ഫാത്തിമ. ഇത്തവണയും സമ്പാദ്യക്കുടുക്കയിൽ നിക്ഷേപിച്ച തുകയിൽനിന്നാണ് സുപാലിനായുള്ള പണവും നൽകിയത്.
അഞ്ചലിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തുക സുപാലിന് കൈമാറി. ആദിയയുടെ പിതാവും സി.പി.എം നേതാവുമായിരുന്ന എം. നസീർ മൂന്നുമാസം മുമ്പാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.