അഞ്ചൽ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മഹാത്മാ കോളനിയിൽ നെല്ലിക്കുന്ന് വീട്ടിൽ ശ്രീകാന്ത് (27) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാതായതായി രക്ഷാകർത്താക്കൾ കഴിഞ്ഞദിവസം അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. ശ്രീകാന്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ശ്രീകാന്തിനെയും പെൺകുട്ടിയെയും ഈരാറ്റുപേട്ടയിൽനിന്നാണ് അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്ന് മാസമായി പെൺകുട്ടിയുമായി അടുപ്പത്തിലാണെന്നും സ്വന്തം വീട്ടിലും ബന്ധുവീടുകളിലും െവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായും ശ്രീകാന്ത് പൊലീസിനോട് സമ്മതിച്ചു. വൈദ്യപരിശോധനക്കുശേഷം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.