അഞ്ചൽ: മലയോര ഹൈവേയിൽ മാവിളക്കും കുരുവിക്കോണത്തിനും മധ്യേ സ്ഥിരമായി അപകടങ്ങൾ നടക്കുന്ന വളവിൽ സുരക്ഷ വിധാനങ്ങളൊരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 23 ലക്ഷം രൂപ അനുവദിച്ചതായി പി.എസ് സുപാൽ എം.എൽ.എ അറിയിച്ചു.
ഇവിടെ നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നതു കൊണ്ട് അടിയന്തിര പ്രാധാന്യത്തോടെ വർക്ക് ക്രമീകരിച്ച് റോഡ് സുരക്ഷ നിർമ്മാണം നടത്തണം എന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പധികൃതർക്ക് എം.എൽ.എ കത്ത് നൽകിയിരുന്നു. പി.ഡബ്ലിയു.ഡി അഞ്ചൽ സെക്ഷൻ ഉദ്യോഗസ്ഥർ പ്രവൃത്തിയുടെ എസ്ടിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരുന്നു. കോൺക്രീറ്റ് ക്രാഷ് ബാരിയർ, ട്രാഫിക് സേഫ്റ്റി വർക്കുകൾ എന്നിവയുടെ നിർമ്മാണമാണ് നടത്തുന്നത്. സാങ്കേതികാനുമതിയും ടെൻറർ നടപടിക്രമങ്ങളും പൂർത്തിയാക്കി എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.