അഞ്ചൽ: റോഡരികിലെ വയലിൽ മാലിന്യം തള്ളുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം. പൊലിക്കോട്-തടിക്കാട് റോഡരികിൽ പൊലിക്കോട് കശുവണ്ടി ഫാക്ടറിക്കും ഇമ്മാനുവൽ മാർത്തോമ്മാപള്ളിക്കും സമീപത്ത് റോഡരികിലും വയലിലുമാണ് മാലിന്യക്കെട്ടുകൾ തള്ളുന്നത്. ഇവിടെ കുറച്ച് സ്ഥലത്ത് ആൾത്താമസമില്ലാത്തത് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാണ്. വർഷങ്ങളായി കൃഷി ചെയ്യാതെ കാടുകയറിക്കിടക്കുന്ന വയലിലേക്ക് വലിച്ചെറിയുന്ന മാലിന്യം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ലയിച്ചാണ് രൂക്ഷഗന്ധം വമിക്കുന്നത്.
ഇതുവഴി ബസിൽ യാത്രചെയ്യുന്നവർക്കുപോലും മൂക്ക് പൊത്താതെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ, ഇഴജന്തുക്കളും തെരുവുനായ്ക്കളും ഇരുചക്രവാഹനയാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഈ സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.