അഞ്ചൽ: പുനർനിർമാണം ഇഴഞ്ഞുനീങ്ങുന്ന ആയൂർ-അഞ്ചൽ റോഡിൽ വീണ്ടും വാഹനാപകടം. അഞ്ചലിൽനിന്ന് ആയൂരിലേക്ക് വന്ന കാറാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ കുഴിയിലേക്ക് മറിഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ പെരുങ്ങള്ളൂർ പമ്പ് ഹൗസിന് സമീപമാണ് അപകടം.
വാഹനം ഓടിച്ചിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചടയമംഗലം പുള്ളിപച്ചയിൽ സക്കീർ ഹുസൈന് (57) പരിക്കേറ്റു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസം മുമ്പും ഇവിടെ എതിരെവന്ന വാഹനത്തിൽ സൈഡ് കൊടുക്കവേ കെ.എസ്.ആർ.ടി.സി ബസ് സമാനരീതിയിൽ അപകടത്തിൽപ്പെട്ടു.
അപകട സാധ്യതയുള്ള ഭാഗങ്ങളിൽ കരാറുകാർ ഒരു മുന്നറിയിപ്പ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല. ഇവിടെ അപകടം നടന്ന ശേഷമാണ് കരാറുകാരുടെ തൊഴിലാളികൾ ഏതാനും വീപ്പകൾ റോഡരികിൽ കൊണ്ടുെവച്ചത്. കരാറുകാരുടെ ഉത്തരം അനാസ്ഥഥക്കെതിരേ ജനരോഷമുയരുന്നുണ്ട്.
ആയൂർ-അഞ്ചൽ റോഡിൽ വർഷങ്ങളായി റോഡ് പണി നടക്കുകയാണ്. പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായി കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത തരത്തിലാണ് റോഡ്. അധികൃതർ അടിയന്തരമായി വിഷയങ്ങളിൽ ഇടപെട്ട് പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരും വാഹന യാത്രക്കാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.