അഞ്ചൽ: കോവിഡ് വാക്സിൻ എടുക്കാത്തയാളിന് എടുത്തെന്ന സർട്ടിഫിക്കറ്റ് ലഭിച്ചു. നെട്ടയം ജയഭവനിൽ ജയനാണ് (40) സർട്ടിഫിക്കറ്റ് ലഭിച്ചത്. ഏതാനും ദിവസം മുമ്പ് ജയൻ സഹോദരെൻറ ഫോണിൽനിന്ന് വോട്ടർ ഐ.ഡി കാർഡ് ഉപയോഗിച്ച് ഓൺലൈനായി കോവിഡ് വാക്സിൻ ആദ്യ ഡോസ് ബുക്ക് ചെയ്തിരുന്നു. ഏഴിന് ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ അനുവദിച്ച് ബുക്കിങ് കിട്ടിയതെങ്കിലും വാക്സിനെടുക്കാൻ പോകാൻ കഴിഞ്ഞില്ല. വൈകുന്നേരത്തോടെ ഒന്നാം ഡോസ് വാക്സിനെടുത്തെന്ന സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചു.
തനിക്കിനി വാക്സിൻ എടുക്കാൻ പറ്റുമോയെന്ന ആശങ്കയിലുമാണ് ജയൻ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പധികൃതർക്ക് പരാതി നൽകും. സംഭവം പരിശോധിക്കുമെന്നും സാങ്കേതിക തകരാർമൂലമുണ്ടായ പിഴവായിരിക്കാം കാരണമെന്നുമാണ് പ്രാഥമികാരോഗ്യകേന്ദ്രം അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.