അഞ്ചൽ: കനത്ത മഴയെത്തുടർന്ന് എം.സി റോഡിൽ മിക്ക സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാളകം ജംഗ്ഷൻ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. പൊലിക്കോട്, ആനാട്, വയയ്ക്കൽ, വഞ്ചിപ്പെട്ടി, അകമൺ മുതലായ സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും യാത്ര നിർത്തിവച്ചു.
വലിയ വാഹനങ്ങൾ മാത്രമാണ് വേഗത കുറച്ച് സർവ്വീസ് നടത്തിയത്. വയയ്ക്കൽ ജംഗ്ഷന് സമീപം റോഡിന്‍റെ ഒരു വശത്തുകൂടി മാത്രമേ ഗതാഗതം സാധ്യമാകുമായിരുന്നുള്ളൂ. ഇതോടെ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
കുത്തിയൊലിച്ചതു മൂലം പൊലിക്കോട് അണ്ടൂർ റോഡ് തകർന്നു. അറയ്ക്കൽ തേവർതോട്ടം, എരപ്പൻപാറ തോടും മൈനിക്കോട് തോടും കരകവിഞ്ഞൊഴുകുകയും ഏലാകളിൽ വെള്ളം കയറി കൃഷി നശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.