അഞ്ചൽ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ വടിവാളുമായി ആക്രമിക്കാനെത്തിയ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ തഴമേൽ വിളയിൽ വീട്ടിൽ ഷാലു ഷറഫ് (36) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി ഒമ്പതോടെ അഞ്ചൽ ചന്തമുക്കിലെ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫിസിലാണ് സംഭവം.
ബൂത്തുതല ഭാരവാഹികളുടെ അവലോകനയോഗം നടക്കുന്നതിനിടെ വടിവാളുമായെത്തിയ ഷാലു ഷറഫ് ആക്രോശിച്ചുകൊണ്ട് അകത്തുകയറി പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന കോൺഗ്രസ് പ്രവർത്തകർ വിവരം അറിയിച്ചതിനെതുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സി.പി.എം പ്രവർത്തകനാണെന്ന് പറയപ്പെടുന്നു.
നേരത്തേ കരുകോണിൽ എൽ.ഡി.എഫ്- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കും സി.പി.ഐ എൽ.സി മെംബർക്കും പരിക്കേറ്റിരുന്നു. ഇതിെൻറ തുടർച്ചയാകാം കോൺഗ്രസ് ഓഫിസിലുണ്ടായ അതിക്രമമെന്ന് പറയപ്പെടുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.