അഞ്ചൽ: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസ് സംഘത്തിന് നാൽവർ സംഘത്തിന്റെ ആക്രമണം. എസ്.ഐക്ക് കുത്തേറ്റു. സംഭവത്തിൽ രണ്ടുപേർ െപാലീസ് പിടിയിലായി.
ഏരൂർ ഭാരതീപുരം തൈപ്പറമ്പിൽ വീട്ടിൽ ജെറിൻ ജോൺസൺ (23), ഏരൂർ പുഞ്ചിരിമുക്ക് ഷിജു ഭവനിൽ ഷൈജു (41) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന പത്തടി വേങ്ങവിള വീട്ടിൽ നൗഫൽ (40), ഏരൂർ കരിമ്പിൻകോണത്ത് വിപിൻ (42) എന്നിവർ ഒളിവിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെ പത്തടി ഭാഗത്ത് വർക്ക്ഷോപ് കേന്ദ്രീകരിച്ച് മദ്യപാനവും അക്രമവും നടക്കുന്നതായി നാട്ടുകാർ ഏരൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോഴാണ് സ്ഥലത്ത് മദ്യപിച്ച് കൊണ്ടിരുന്ന നാൽവർസംഘം ആക്രമിച്ചത്.
ബൈക്കിന്റെ സൈലൻസർ കൊണ്ട് പൊലീസുകാരെ അടിക്കുകയും എസ്.ഐയെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. നെഞ്ചിന് നേരേ വന്ന കുത്ത് കൈ കൊണ്ട് തടഞ്ഞതിനാലാണ് കൈക്ക് മുറിവേറ്റത്.
തുടർന്ന് ഏരൂർ സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് അക്രമികളെ പിടികൂടിയത്. ഇതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കൈക്ക് കുത്തേറ്റ എസ്.ഐ നിസാറുദ്ദീനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി ഏരൂർ എസ്.ഐ ശരലാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.