അഞ്ചാലുംമൂട്: ആൽമരത്തിന് പുതുജീവൻ നൽകാൻ ആയുർവേദ ചികിത്സയുമായി വൃക്ഷസംരക്ഷണ സമിതി. കുഴിയം ജങ്ഷനിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പഴയ അരയാൽമരം അടുത്തിടെയാണ് ഉണങ്ങിത്തുടങ്ങിയത്. ആയിരവില്ലൻ, കടുവാച്ചിറ ക്ഷേത്ര ഭരണസമിതികളും നാട്ടുകാരുമായി ചേർന്നാണ് വൃക്ഷ സംരക്ഷണപദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്. അരയാലിന് പുനർജീവൻ നൽകുന്നതിനായി ആയുർവേദ ധന്വന്തരി ചികിത്സയാണ് നടത്തുക. ചികിത്സയുടെ ആരംഭം തിങ്കളാഴ്ച രാവിലെ 11.43ന് ആരംഭിക്കും. വൃക്ഷവൈദ്യൻ കോട്ടയം ബിനുവും സംഘവുമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.