atn ke and te മടത്തറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ പൊളിച്ചുനീക്കി

കടയ്ക്കൽ: മടത്തറ സാംസ്കാരിക നിലയത്തിലെ ഇരിപ്പിടങ്ങൾ പൊളിച്ചതിൽ വ്യാപക പ്രതിഷേധം. മുന്നറിയിപ്പോ, പകരം സൗകര്യങ്ങളോ സംവിധാനങ്ങളോ ഏർപ്പെടുത്താതെ അപ്രതീക്ഷിതമായാണ് പഞ്ചായത്ത് അധികൃതർ ഇരിപ്പിടങ്ങൾ തകർത്തത്. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് 1980ൽ സ്ഥാപിച്ചതാണ് സാംസ്കാരിക നിലയം. അതിന്‍റെ ഒന്നാം നിലയിൽ അന്നു മുതൽ ബസ് കാത്തിരിപ്പ് കേന്ദ്രമായാണ് ഉപയോഗിക്കുന്നത്. പ്രോജക്റ്റോ, എസ്റ്റിമേറ്റോ ഇല്ലാതെ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടങ്ങൾ തകർത്ത് ആ ഭാഗം അടച്ചുകെട്ടി സ്വകാര്യ വ്യക്തിക്ക് വാടകക്ക്​ നൽകാനാണ്​ നീക്കമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.