ചവറ: സാമൂഹിക വിരുദ്ധര്‍ വീടാക്രമിച്ച് കാര്‍ തകര്‍ത്തതായി പരാതി. ചവറ കോട്ടയ്ക്കകം പഴഞ്ഞിക്കാവ് ചെന്നാട്ട് പടിഞ്ഞാറ്റതില്വീട്ടില് കെ. മുരളിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച പുലർച്ച ഒന്നോടെയായിരുന്നു സംഭവം.
വീടിെൻറ മുന്‍വശത്തെ ജനാലച്ചില്ലുകളും കാറിെൻറ ചില്ലുകളും തകര്‍ത്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴെക്കും രണ്ടുപേര്‍ ബൈക്കില്‍ പോയെന്ന് ചവറ പൊലീസിനുനല്‍കിയ പരാതിയില്‍പറയുന്നു. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിക്കുകയും അവരെത്തി പരിശോധന നടത്തുകയും ചെയ്തു.
വീടാക്രമിച്ചവര്‍ക്കെതിരെ പട്ടികജാതി പീഡന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കേരള തണ്ടാന്‍ മഹാസഭ കോട്ടയ്ക്കകം 200ാം നമ്പര്‍ ശാഖാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.