ചവറ: ചിറ്റൂർ ഓലംതുരുത്ത് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വീട്ടമ്മയുടെ മുപ്പതോളം താറാവുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചിറ്റൂർ അജീഷ് ഭവനിൽ ജ്ഞാനാംബികയുടെ മുട്ടയിടുന്ന താറാവുകളെയാണ് നായ്ക്കൾ കൊന്നത്. ഇതിനിടെ വീട്ടമ്മയെയും തെരുവുനായ്ക്കൾ കടിച്ചു.
രാത്രികാലങ്ങളിൽ പ്രദേശത്തെ പല റോഡുകളും നായ്ക്കൾ കൈയടക്കുകയാണ്. രാത്രിയിൽ യാത്ര ചെയ്യുന്ന പലരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായിട്ടുണ്ട്. ഇരുചക്രവാഹനക്കാരുടെ പിറകെ തെരുവുനായ്ക്കൾ ഓടിയുണ്ടാകുന്ന അപകടവുമുണ്ട്.
അധികൃതർ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കെ.എം.എം.എൽ സ്ഥലം ഏറ്റെടുത്തിട്ടിരിക്കുന്ന പ്രദേശത്തെ പലയിടങ്ങളും കാടുകയറി കിടക്കുകയാണ്. ഇവിടെ നായ്ക്കൾ പെറ്റുപെരുകിയിട്ടും ഇവയെ വന്ധ്യംകരിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. തെരുവുനായ്ക്കൾ വീടുകളിൽ കയറി ആക്രമണം നടത്തുന്നതോടെ ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.