ചവറ: ജനസാന്ദ്രതയേറിയ പന്മന വില്ലേജ് ഡിജിറ്റല്‍ ആകുന്നു. പന്മനയില് ഇനി ഡിജിറ്റല്‍ സര്‍വേയിലൂടെ ആയിരിക്കും വസ്തുവിന്റെ അതിര്‍ത്തി അവകാശം തെളിയിക്കുന്നതെന്ന് സുജിത് വിജയന് പിള്ള എം.എല്‍.എ അറിയിച്ചു. ആധാരം, കരംഒടുക്ക് രസീത്, പട്ടയം തുടങ്ങിയവ അപേക്ഷക്കൊപ്പം നല്‍കുകയും സര്‍വേക്ക് തടസ്സമായ കുറ്റിക്കാടുകള്‍, മരങ്ങളുടെ ചില്ല എന്നിവ വെട്ടിത്തെളിച്ച് സഹകരിക്കണമെന്നും തിരിച്ചറിയല്‍ രേഖയായി ഫോണ്‍ നമ്പര്‍, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ് നമ്പർ, പാസ്പോര്‍ട്ട് നമ്പർ ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പും ജനനതീയതിയും അപേക്ഷക്ക് ഒപ്പം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു.
പന്മന വില്ലേജിന്റെ ഡിജിറ്റല്‍ റീസര്‍വേ ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍വേ സഭ, ജനജാഗ്രത സമിതി എന്നിവ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര അധ്യക്ഷത വഹിച്ചു. സര്‍വേ സൂപ്രണ്ട് എസ്. താര വിഷയാവതരണം നടത്തി.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ സി.പി. സുധീഷ്കുമാര്‍, എസ്. സോമന്, പന്മന ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റീസര്‍വേ അസി. ഡയറക്ടര്‍ പി. ഉണ്ണിക്കൃഷ്ണന് സ്വാഗതവും ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി റോഷി സിസിലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.