മന്ത്രി ജെ. ചിഞ്ചുറാണി

ഹരിതകര്‍മ സേനയിലൂടെ ശുചിത്വകേരളം സാക്ഷാത്കരിക്കും -മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ കേരളമെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലതല ഹരിതകര്‍മസേന സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പിന്‍റെ ജില്ലതല ഉദ്ഘാടനവും ജില്ല പഞ്ചായത്ത് ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹരിതസേനയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാകണം. വീട്ടമ്മമാര്‍ക്ക് തൊഴിലും വരുമാനവും നല്‍കി കൂടുതല്‍ വീടുകളിലേക്ക് മാലിന്യനീക്ക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റം സാധ്യമാക്കാമെന്നും മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയല്‍ അധ്യക്ഷത വഹിച്ചു. ഹരിതമിത്രം ലോഗോ, സീഡി, കൈപ്പുസ്തകം എന്നിവ പ്രകാശനം ചെയ്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തദ്ദേശസ്ഥാപനങ്ങളെയും ഹരിതകര്‍മ സേനകളെയും ആദരിച്ചു. നവകേരളം കര്‍മപദ്ധതി ജില്ല കോഓഡിനേറ്റര്‍ എസ്. ഐസക് 'ഹരിതസംഗമം, ഹരിതമിത്രം മൊബൈല്‍ ആപ്' വിഷയാവതരണം നടത്തി. ജില്ലയിലെ മികച്ച ഹരിതകര്‍മസേന സംരംഭങ്ങളുള്ള ശാസ്താംകോട്ട, നെടുമ്പന, ചിതറ ഗ്രാമപഞ്ചായത്തുകളുടെയും കൊട്ടാരക്കര, കരുനാഗപ്പള്ളി നഗരസഭകളുടെയും ഗ്രൂപ്പ്ചര്‍ച്ചയും അവതരണവും നടത്തി. അജൈവ പാഴ്വസ്തുശേഖരണവുമായി ബന്ധപ്പെട്ട ഏകീകൃത നിരീക്ഷണത്തിനാണ് സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷന്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, അസിസ്റ്റന്‍റ് കോഓഡിനേറ്റര്‍ ജെ. രതീഷ് കുമാര്‍, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍ പിള്ള, വിവിധ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷര്‍, ഹരിതകര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Clean Kerala will be realized through Haritakarma Sena - Minister J. Chinchurani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.