കൊല്ലം: കേരള സർവകലാശാലക്ക് കീഴിൽ കൊല്ലം ജില്ലയിൽ നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മുൻതൂക്കം. 20 കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 17 ഉം എസ്.എഫ്.ഐ നേടി ആധിപത്യം ഉറപ്പിച്ചു. രണ്ട് കോളജുകളിൽ എ.ഐ.എസ്.എഫ് നേടിയപ്പോൾ കെ.എസ്.യുവിന് ഒന്നു മാത്രമാണ് നേടാനായത്.
യൂനിയൻ തെരഞ്ഞെടുപ്പ് നടന്ന എസ്.എൻ കോളജ് കൊല്ലം, എസ്.എൻ വിമൻസ് കോളജ്, ഫാത്തിമ മാതാ നാഷനൽ കോളജ്, ടി.കെ.എം ആർട്സ് കോളജ്, ചാത്തന്നൂർ എസ്.എൻ കോളജ്, ദേവസ്വം ബോർഡ് കോളജ് ശാസ്താംകോട്ട, ബി.ജെ.എം ചവറ, വിദ്യാധിരാജ കരുനാഗപ്പള്ളി, ഐ.എച്ച്.ആർ.ഡി കുണ്ടറ, അഞ്ചൽ സെന്റ് ജോൺസ് കോളജ്, മാലൂർ സെന്റ് സ്റ്റീഫൻസ് പത്തനാപുരം, നിലമേൽ എൻ.എസ്.എസ്, എ.കെ.എം.എസ് പത്തനാപുരം, എൻ.എസ്.എസ് ലോ കൊട്ടിയം, പി.എം.എസ് കടക്കൽ, എസ്.എൻ പുനലൂർ സെൽഫ് എന്നീ കോളജുകളിൽ എസ്.എഫ്.ഐ നേടി.
ദേവസ്വം ബോർഡ് കോളജ് ശാസ്താംകോട്ട, ബി.ജി.എം കോളജ് ചവറ എന്നിവിടങ്ങളിൽ പ്രസിഡൻഷ്യൽ അടിസ്ഥാനത്തിലും ബാക്കി കോളജുകളിൽ പാർലമെന്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെട്ടത്. കൊട്ടിയം എൻ.എസ്.എസ് കോളജിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള 38 സീറ്റിൽ 24 സീറ്റ് നേടി എ.ഐ.എസ്.എഫ് കോളജ് യൂനിയൻ പിടിച്ചു. കൂടാതെ ഐ.എച്ച്.ആർ.ഡി കൊട്ടാരക്കര കോളജും എ.ഐ.എസ്.എഫിന് വിജയം നേടാനായി. സെന്റ് ഗ്രിഗോറിയസ് കോളജ് മാത്രമാണ് കെ.എസ്.യുവിന് നേടാനായത്.
എസ്.എൻ കോളജിൽ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ജനറൽ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. എന്നാൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും എ.ഐ.എസ്.എഫ് പ്രവർത്തകർ എസ്.എഫ്.ഐ വിദ്യാർഥിനിയുടെ നാമനിർദേശ പത്രിക നശിപ്പിച്ചുവെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് എസ്.എഫ്.ഐക്കാർ ഏറെനേരം പ്രിൻസിപ്പലിനെയും അധ്യാപകരെയും തടഞ്ഞുെവച്ചു.
രാത്രി ഒമ്പതുവരെ പ്രിൻസിപ്പലിന്റെ ഓഫിസ് മുദ്രാവാക്യം വിളിച്ചുകൊണ്ട് എസ്.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു. തുടർന്ന് മാനേജ്മെൻറ് പ്രതികളും സ്റ്റാഫ് കൗൺസിലും പൊലീസും യോഗം ചേർന്ന് നാമനിർദേശപത്രിക നശിപ്പിച്ചുവെന്ന ആരോപണവിധേയരായ എ.ഐ.എസ്.എഫ് വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്. നേരേത്തയും കോളജിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിെവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.