കരുനാഗപ്പള്ളി: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പുതിയകാവ് മുതൽ ഹൈസ്കൂൾ ജങ്ഷൻ വരെ മുറിച്ച വൻമരങ്ങളുടെ തടികൾ നീക്കം ചെയ്യാതെ പാതക്കരികിൽ ഇട്ടിരിക്കുന്നത് അപകടത്തിന് കാരണമാകുന്നു. വൻ ശാഖകളുള്ള മരങ്ങൾ വാഹനങ്ങൾക്ക് സുഗമമായി പോകാൻ കഴിയാത്ത രീതിയിൽ റോഡിൽ അലഷ്യമായി ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ രണ്ട് ഓട്ടോകൾ തമ്മിലും ഇരുചക്രവാഹനങ്ങൾ തമ്മിലും ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന് തടി സ്ഥലത്ത് നിന്ന് നീക്കാൻ കരുനാഗപ്പള്ളി െപാലീസ് ദേശീയപാത അധികാരികൾക്ക് നിർദേശം നൽകിയെങ്കിലും മരങ്ങൾ ലേലത്തിൽ പിടിച്ച ആളുകൾ നീക്കം ചെയ്യാത്തതാണ് കാരണമെന്ന് ദേശീയപാത അധികൃതർ പറയുന്നു. റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.