ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സ്​ സം​സാ​രി​ക്കു​ന്നു

ജില്ല വികസന സമിതി പകര്‍ച്ചപ്പനി: ശുചീകരണവും മുന്‍കരുതലും വേണം

കൊ​ല്ലം: മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ക​ര്‍ച്ച​രോ​ഗ​ങ്ങ​ള്‍ക്കു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍ക്കെ മാ​ലി​ന്യ​നി​ര്‍മാ​ജ​ന​ത്തി​ലൂ​ന്നി​യു​ള​ള ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി. കൊ​തു​ക്-​ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന അ​ഭി​പ്രാ​യം ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​രം ക​ട​പു​ഴ​കി​യു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പി. ​എ​സ്. സു​പാ​ല്‍ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ നാ​ശ​ന​ഷ്ടം നേ​രി​ടു​ന്ന ക​ര്‍ഷ​ക​ര്‍ ഉ​ള്‍പ്പെ​ട​യു​ള്ള​വ​ര്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ പ്ര​തി​നി​ധി പി. ​എ​സ്. സ​ജി​മോ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ള്‍-​കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വ്യാ​പാ​രം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു.

കു​ണ്ട​റ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പോ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി. ​സി. വി​ഷ്ണു​നാ​ഥ് എം. ​എ​ല്‍. എ ​ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍ക്കാ​ര്‍ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ല്‍ സ്ഥി​രം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്ക​ണം. ജ​ല​വി​ത​ര​ണ​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്ക​ണം.

ഹീ​മോ​ഫീ​ലി​യ രോ​ഗി​ക​ള്‍ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ മ​രു​ന്ന്‌ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ സി. ​ആ​ര്‍. മ​ഹേ​ഷ് എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു. തോ​ടു​ക​ള്‍, കു​ള​ങ്ങ​ള്‍ തു​ട​ങ്ങി ജ​ല​സ്രോ​ത​സു​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ലും നി​ര്‍ദേ​ശ​ങ്ങ​ളി​ലും സ​ത്വ​ര​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്ന് ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് അ​റി​യി​ച്ചു. ല​ഹ​രി​വ്യാ​പ​നം ത​ട​യാ​ൻ എ​ക്‌​സൈ​സി​ന് നി​ര്‍ദേ​ശം ന​ല്‍കി. മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കും. എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ​വ​ക്കെ​തി​രെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഡി.​എം.​ഒ​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി.

Tags:    
News Summary - District Development Committee Communicable Fever: Need for sanitation and prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.