കൊല്ലം: ഡോ. വന്ദനദാസ് കേസിൽ കുറ്റകൃത്യം തെളിയിക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാൻ ഊർജിതമായ ശ്രമമാണ് അന്വേഷണസംഘം നടത്തിയത്. കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു കേസ് അന്വേഷിച്ച കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. കുറ്റപത്രം സമർപ്പിക്കാനായില്ലെങ്കിൽ പ്രതി ജാമ്യത്തിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെ പ്രതി സന്ദീപ് നൽകിയ ജാമ്യാപേക്ഷ ജില്ല കോടതിയടക്കം തള്ളിയിരുന്നു.
സാക്ഷികൾ, തൊണ്ടിമുതലുകൾ, മറ്റ് തെളിവുകൾ എന്നിവ ശേഖരിക്കാൻ കൃത്യമായ ആസൂത്രണം ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. സംസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നവിധം പഴുതടച്ച പ്രവർത്തനങ്ങളിലായിരുന്നു കുറ്റപത്രം തയാറാക്കുന്ന ഒരോഘട്ടത്തിലും അന്വേഷണസംഘം. തുടർന്നാണ് ചൊവ്വാഴ്ച കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.