കൊല്ലം നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വിൽപനക്കെത്തിയ വിവിധ പാർട്ടികളുടെ എൽ.ഇ.ഡി ലൈറ്റ്​ ചിഹ്നങ്ങൾ 

കൊല്ലത്ത്​ തെരഞ്ഞെടുപ്പ്​ ചിത്രം വ്യക്തതയിലേക്ക്​...

കൊല്ലം: മുന്നണികളുടെ സീറ്റ്​ വീതം​െവപ്പും സ്ഥാനാർഥി നിർണയവും ഏതാണ്ട്​ പൂർത്തിയായതോടെ തദ്ദേശ തെരഞ്ഞെടുപ്പ്​ ചിത്രം വ്യക്തതയിലേക്ക്​. കോർപറേഷൻ, ജില്ല പഞ്ചായത്ത്​, നഗരസഭകൾ എന്നിവിടങ്ങളിൽ സീറ്റുധാരണ ഏറക്കുറെ,​ ആയെങ്കിലും ​ബ്ലോക്ക്​, ഗ്രാമ പഞ്ചായത്തുകളിൽ തർക്കങ്ങൾ തുടരുകയാണ്​​.

എൽ.ഡി.എഫ്​, യു.ഡി.എഫ്​ മുന്നണികളിൽ നിന്നും ബി.​െജ.പിയിലേക്കു​െമാക്കെയുള്ള കൂറുമാറ്റങ്ങളും ഇതിനകം സംഭവിച്ചിട്ടുണ്ട്​. നാമനിർദേശപത്രിക പിൻവലിക്കൽ വരെ ഇത്തരം കാര്യങ്ങൾ തുടരും. പൂർണചിത്രം അതിനുശേഷമേ, വ്യക്തമാവൂ. ഇനി അവശേഷിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ അതുവരെ സമയമുണ്ടല്ലോ എന്ന ആശ്വാസത്തിലാണ്​ മുന്നണിനേതൃത്വങ്ങൾ.

സീറ്റ്​ വിഭജനവും സ്ഥാനാർഥി നിർണയവും നടത്തി പ്രചാരണരംഗത്ത്​ ആദ്യമിറങ്ങുക എന്ന എൽ.ഡി.എഫി​െൻറ പതിവ്​ രീതി തെറ്റി എന്നതാണ്​ ഇത്തവണ​ത്തെ ഏറ്റവും വലിയ പ്രത്യേകത. യു.ഡി.എഫ്​, ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷമാണ്​ ഇത്തവണ കോർപറേഷൻ, ജില്ല പഞ്ചായത്തുകളിൽ പോലും എൽ.ഡി.എഫിന്​ അതിനുകഴിഞ്ഞത്​​. സ്ഥാനാർഥി നിർണയത്തിൽ എതിർപ്പുമായി സി.പി.എമ്മിൽ മുതിർന്ന നേതാവുൾപ്പെടെ രംഗത്തുവന്നു. സി.പി.​െഎയിൽ പ്രതിഷേധം ജില്ല ആസ്ഥാനത്തുവരെയെത്തുകയും ചെയ്​തു. എൽ.ഡി.എഫിൽ പുതിയതായി വന്ന കേരള കോൺഗ്രസ്​ ജോസിനും നേരത്തേയുണ്ടായിരുന്ന ആർ.എസ്​.പി (ലെനിനിസ്​റ്റ്​),​ െഎ.എൻ.എൽ, എൽ.ജെ.ഡി എന്നിവർക്ക്​ സീറ്റ്​ നൽകിയിട്ടുണ്ട്. യു.ഡി.എഫിലും തർക്കങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുന്നു. മുസ്​ലിം ലീഗ്​ ജില്ല ഒാഫിസിലും പ്രതിഷേധമെത്തി. വെൽ​െഫയർ പാർട്ടി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

എൽ.ഡി.എഫിൽ കോർപറേഷനിൽ സി.പി.എം-35, സി.പി.​െഎ-16, എൽ.ജെ.ഡി, ആർ.എസ്​.പി(എൽ)കേരള കോൺഗ്രസ്​ -എം,​ െഎ.എൻ.എൽ ഒന്നുവീതം ജില്ല പഞ്ചായത്തിൽ സി.പി.എം-14, സി.പി.​െഎ-ഒമ്പത്​, ആർ.എസ്​.പി(എൽ), കേരള കോൺഗ്രസ്​-എം, ​കേരള കോൺഗ്രസ്​-ബി ഒന്നുവീതം.

യു.ഡി.എഫിൽ ​കോർപറേഷനിൽ കോൺഗ്രസ്​-37, ആർ.എസ്​.പി-11, മുസ്​ലിംലീഗ്​്​ -5, കേരള കോൺഗ്രസ്​, ഫോർവേഡ്​ ​േബ്ലാക്ക്​ ഒന്നുവീതം.

ജില്ല പഞ്ചായത്തിൽ കോൺഗ്രസ്​-20, ആർ.എസ്​.പി-4, മുസ്​ലിംലീഗ്​, കേരള കോൺഗ്രസ്​ ഒന്നുവീതം എന്നിങ്ങനെയുമാണ്​ സീറ്റു വിഭജനം. യുവ പ്രാതിനിധ്യത്തിന്​ മുന്നണികൾ ശ്രമിച്ചിട്ടുണ്ടെങ്കിലും സാമുദായികപ്രാതിനിധ്യം കുറഞ്ഞുപോയി എന്നതിനെക്കുറിച്ചുള്ള പരാതികൾ ഉയരുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.