കൊല്ലത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തതയിലേക്ക്...
text_fieldsകൊല്ലം: മുന്നണികളുടെ സീറ്റ് വീതംെവപ്പും സ്ഥാനാർഥി നിർണയവും ഏതാണ്ട് പൂർത്തിയായതോടെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തതയിലേക്ക്. കോർപറേഷൻ, ജില്ല പഞ്ചായത്ത്, നഗരസഭകൾ എന്നിവിടങ്ങളിൽ സീറ്റുധാരണ ഏറക്കുറെ, ആയെങ്കിലും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ തർക്കങ്ങൾ തുടരുകയാണ്.
എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്നും ബി.െജ.പിയിലേക്കുെമാക്കെയുള്ള കൂറുമാറ്റങ്ങളും ഇതിനകം സംഭവിച്ചിട്ടുണ്ട്. നാമനിർദേശപത്രിക പിൻവലിക്കൽ വരെ ഇത്തരം കാര്യങ്ങൾ തുടരും. പൂർണചിത്രം അതിനുശേഷമേ, വ്യക്തമാവൂ. ഇനി അവശേഷിക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ അതുവരെ സമയമുണ്ടല്ലോ എന്ന ആശ്വാസത്തിലാണ് മുന്നണിനേതൃത്വങ്ങൾ.
സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നടത്തി പ്രചാരണരംഗത്ത് ആദ്യമിറങ്ങുക എന്ന എൽ.ഡി.എഫിെൻറ പതിവ് രീതി തെറ്റി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷമാണ് ഇത്തവണ കോർപറേഷൻ, ജില്ല പഞ്ചായത്തുകളിൽ പോലും എൽ.ഡി.എഫിന് അതിനുകഴിഞ്ഞത്. സ്ഥാനാർഥി നിർണയത്തിൽ എതിർപ്പുമായി സി.പി.എമ്മിൽ മുതിർന്ന നേതാവുൾപ്പെടെ രംഗത്തുവന്നു. സി.പി.െഎയിൽ പ്രതിഷേധം ജില്ല ആസ്ഥാനത്തുവരെയെത്തുകയും ചെയ്തു. എൽ.ഡി.എഫിൽ പുതിയതായി വന്ന കേരള കോൺഗ്രസ് ജോസിനും നേരത്തേയുണ്ടായിരുന്ന ആർ.എസ്.പി (ലെനിനിസ്റ്റ്), െഎ.എൻ.എൽ, എൽ.ജെ.ഡി എന്നിവർക്ക് സീറ്റ് നൽകിയിട്ടുണ്ട്. യു.ഡി.എഫിലും തർക്കങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കുന്നു. മുസ്ലിം ലീഗ് ജില്ല ഒാഫിസിലും പ്രതിഷേധമെത്തി. വെൽെഫയർ പാർട്ടി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
എൽ.ഡി.എഫിൽ കോർപറേഷനിൽ സി.പി.എം-35, സി.പി.െഎ-16, എൽ.ജെ.ഡി, ആർ.എസ്.പി(എൽ)കേരള കോൺഗ്രസ് -എം, െഎ.എൻ.എൽ ഒന്നുവീതം ജില്ല പഞ്ചായത്തിൽ സി.പി.എം-14, സി.പി.െഎ-ഒമ്പത്, ആർ.എസ്.പി(എൽ), കേരള കോൺഗ്രസ്-എം, കേരള കോൺഗ്രസ്-ബി ഒന്നുവീതം.
യു.ഡി.എഫിൽ കോർപറേഷനിൽ കോൺഗ്രസ്-37, ആർ.എസ്.പി-11, മുസ്ലിംലീഗ്് -5, കേരള കോൺഗ്രസ്, ഫോർവേഡ് േബ്ലാക്ക് ഒന്നുവീതം.
ജില്ല പഞ്ചായത്തിൽ കോൺഗ്രസ്-20, ആർ.എസ്.പി-4, മുസ്ലിംലീഗ്, കേരള കോൺഗ്രസ് ഒന്നുവീതം എന്നിങ്ങനെയുമാണ് സീറ്റു വിഭജനം. യുവ പ്രാതിനിധ്യത്തിന് മുന്നണികൾ ശ്രമിച്ചിട്ടുണ്ടെങ്കിലും സാമുദായികപ്രാതിനിധ്യം കുറഞ്ഞുപോയി എന്നതിനെക്കുറിച്ചുള്ള പരാതികൾ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.