ഇരവിപുരം: പൊതുനിരത്തിൽ അക്രമം കാണിച്ചതിന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കാപ്പാ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇരവിപുരം, കൂട്ടിക്കട, മിറാഷ് മൻസിലിൽ മിറാഷ് (27) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച രാത്രി എട്ടോയോടെ ഇരവിപുരത്തെ ബാറിൽ ഇയാൾ ബഹളം ഉണ്ടാക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ബാറിലെത്തി. എന്നാൽ, പൊലീസ് എത്തുന്നതിന് മുമ്പ് ബാറിൽ നിന്ന് പോയ ഇയാൾ ഇരവിപുരം ജോളി ജങ്ഷനിലെത്തി അക്രമകാരിയായി മാറി. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടി വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടിയിൽ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ആക്രമിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള ആളുമാണ് ഇയാൾ. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ മണികണ്ഠൻ, ദീപു, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.