ഇരവിപുരം: കാരിക്കുഴി ഏലായിൽ കായലിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ചീപ്പും ഷട്ടറും നശിച്ചു തുടങ്ങി. ഏലാ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായപ്പോൾ തുറന്നുെവച്ച ചീപ്പിെൻറ ഷട്ടറുകൾ ഇപ്പോഴും ഉയർന്നു തന്നെ ഇരിക്കുകയാണ്.
മെഷീനില്ലാതെ കൈ കൊണ്ട് ഉയർത്തുകയും താഴ്ത്തുകയും ചെയ്യത്തക്ക രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കാരിക്കുഴി ഏലാ വികസന പദ്ധതി പ്രകാരം കായലിൽ നിന്ന് ഉപ്പുവെള്ളം കയറി നെൽകൃഷി നശിക്കാതിരിക്കാനായാണ് ഇവിടെ കാരിക്കുഴി തോടിന് കുറുകെ വള്ളക്കടവ് സൂനാമി ഫ്ലാറ്റിനു സമീപം ചീപ്പ് നിർമിച്ചത്.
തോട്ടിൽ ഇപ്പോൾ പായൽ കയറിനിറഞ്ഞുകൊണ്ടിരിക്കുകയാണ്. പായൽ നിറഞ്ഞാൽ ഷട്ടർ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നത് ദുഷ്കരമാകുമെന്നും തുടക്കത്തിലേ പദ്ധതി പാഴായിപ്പോകാൻ ഇടയാക്കുമെന്നുമാണ് കർഷകർ പറയുന്നത്. വല്ലപ്പോഴും ഉയർത്തുകയും താഴ്ത്തുകയും ചെയ്തില്ലെങ്കിൽ തുരുമ്പെടുത്ത് നാശമാകാൻ കാരണമാകുമെന്നാണ് പരിസരവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.