‘പ്രവാചക​െൻറ വഴിയും വെളിച്ചവും’ തനിമ സന്ദേശ പ്രചാരണ സമാപന സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

ഫാത്തിമ ലത്തീഫി​െൻറ ദുരൂഹമരണം: സി.ബി.​െഎ അന്വേഷണം ത്വരിതപ്പെടുത്തണം– എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

കൊല്ലം: ചെന്നൈ ഐ.ഐ.ടി ഹോസ്​റ്റലില്‍ ഫാത്തിമ ലത്തീഫ് എന്ന വിദ്യാർഥിനി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്​ കത്തുനല്‍കി.

അന്വേഷണം ആവശ്യപ്പെട്ട്​ നേര​േത്ത, 41 എം.പി. മാര്‍ ഒപ്പിട്ട നിവേദനം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്​ നൽകിയിരുന്നു. സംഭവം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിയാത്തത് ന്യായീകരിക്കാവുന്നതല്ല. അന്വേഷണ പുരോഗതി സംബന്ധിച്ച് ഫാത്തിമാ ലത്തീഫി‍െൻറ പിതാവി‍െൻറ അപേക്ഷയിന്മേലും സി.ബി.ഐ അധികൃതര്‍ പ്രതികരിച്ചില്ല.

അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

Tags:    
News Summary - Fathima Latheef death: CBI probe should be expedited - NK Premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.