പരവൂര്‍: ക്ഷേത്രപ്പറമ്പില്‍നിന്ന് 12 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കരിയില കൊണ്ട് മൂടിയ നിലയിലായിരുന്നു മദ്യക്കുപ്പികള്‍ ലഭിച്ചത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല.
മീനഭരണി ഉത്സവം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രപ്പറമ്പില്‍ ആളൊഴിഞ്ഞ സ്ഥലത്ത്നിന്നാണ് മദ്യം കണ്ടെടുത്തത്. പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ദീെൻറ നിര്‍ദേശം അനുസരിച്ച് പരവൂര്‍ ഇന്‍സ്പെക്ടര്‍ ഷംജദ്ഖാെൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വിജിത് കെ. നായര്‍, സതീഷ്, നിസാം, എ.എസ്.ഐ രമേശ്, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അഖില്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.