സുഗന്ധംപരത്തി ഊദും അത്തറും

പെരുന്നാൾ ആഘോഷത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് സുഗന്ധദ്രവ്യങ്ങൾ. പ്രവാചക കാലഘട്ടം മുതൽ പെരുന്നാളിന് സുഗന്ധം പുരട്ടലും വീടുകളിൽ സുഗന്ധം പുകക്കലും പതിവാണ്. അതിനാൽ കാലങ്ങളായി പെരുന്നാൾ വിപണിയിലും സുഗന്ധ വസ്തുക്കൾക്ക് പ്രാധാന്യമുണ്ട്.

നിലവിൽ ഊദിനും ഊദിന്‍റെ അത്തറിനുമാണ് ആവശ്യക്കാർ കൂടുതൽ. അസമിൽനിന്നാണ് കൂടുതൽ ഊദ് എത്തുന്നത്. ഊദ് കഴിഞ്ഞാൽ വിദേശങ്ങളിൽനിന്ന് വരുന്ന അത്തറുകൾക്കാണ് പ്രിയം. ഊദിന് പുറമെ മറ്റിനം അത്തറുകൾക്കും ആവശ്യക്കാരുണ്ട്. കോവിഡ് ഭീതിയിൽ നഷ്ടപ്പെട്ട രണ്ട് വർഷത്തെ കച്ചവടം ഇത്തവണ തിരിച്ച് പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിപണിയിലെ സൂചനയും അതുതന്നെയാണ്.

Tags:    
News Summary - fragrance of Oudh asnd attar spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.