അഞ്ചൽ: അമ്മയുടെയും മകെൻറയും സ്ഥാനാർഥിത്വം കൊണ്ട് ശ്രദ്ധേയമായ മത്സരം നടന്ന ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടമുളയ്ക്കൽ ഏഴാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ മകനും എൻ.ഡി.എ സ്ഥാനാർഥിയായ അമ്മയും തോറ്റു.ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി എം. ബുഹാരി 88 വോട്ടുകൾക്കാണ് വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുകയും 32 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച സുധർമ ദേവരാജൻ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
ഈ ആത്മവിശ്വാസത്തിലാണ് ഇത്തവണയും സ്ഥാനാർഥിയായി സുധർമ ദേവരാജനെത്തന്നെ നിശ്ചയിക്കാൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ബി.ജെ.പി വോട്ടുകൾ ഭിന്നിപ്പിച്ച് അനുകൂലമാക്കി വിജയം സുനിശ്ചിതമാക്കുകയെന്ന തന്ത്രത്തിലാണ് സുധർമയുടെ മകനായ ദിനു രാജിനെ സി.പി.എം കളത്തിലിറക്കിയത്. ഫലത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും തന്ത്രങ്ങൾ പാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.