കൊല്ലം: പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്സ്പ്രസിന് (16791/16792) കുണ്ടറയിലും കൊല്ലം - ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന് (16101/16102) ആര്യങ്കാവിലും സ്റ്റോപ്. നടപടിയെ എന്‍.കെ. പ്രേമചന്ദ്രന് എം.പി സ്വാഗതം ചെയ്തു. പാലരുവി എക്സ്പ്രസ് നം. 16791 ന് കുണ്ടറയിലെ സ്റ്റോപ് ഈമാസം 18 മുതല്‍ പ്രാബല്യത്തില്‍ വരും.
3.37 ന് എത്തുന്ന ട്രെയിന്‍ ഒരു മിനിറ്റാണ് സമയം. പാലരുവി എക്സ്പ്രസ് 6792ന്റെ സ്റ്റോപ് 19 മുതല്‍ പ്രാബല്യത്തില്‍ വരും. രാത്രി 11.32 ന് എത്തുന്ന ട്രെയിന്‍ 11.33 ന് പുറപ്പെടും. ചെന്നൈ എഗ്മോര്‍ എക്സ്പ്രസിന്റെ (16101) ആര്യങ്കാവിലെ സ്റ്റോപ് 18 മുതല്‍ പ്രാബല്യത്തില്‍ വരും. 4.23 ന് ആര്യങ്കാവില്‍ എത്തുന്ന ട്രെയിന്‍ 4.24 ന് പുറപ്പെടും. ചെന്നൈ- എഗ്മോര്‍ ട്രെയിന്‍ നം. 16102 ന്റെ ആര്യങ്കാവിലെ സ്റ്റോപ് 19 മുതല്‍ പ്രാബല്യത്തില്‍ വരും. ആര്യങ്കാവില്‍ 2.28 ന് എത്തിച്ചേരുന്ന ട്രെയിന്‍ 2.29 ന് പുറപ്പെടും.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്ന എം.പിയുടെ ആവശ്യത്തെ തുടര്‍ന്നാണ് അനുവദിച്ചത്. നിരവധി തവണ മന്ത്രിയുമായും റെയില്‍വേ അധികൃതരുമായും ചര്‍ച്ച നടത്തിയിട്ടും സ്റ്റോപ് അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി പ്രേമചന്ദ്രൻ പറഞ്ഞു.
തിങ്കളാഴ്ച റെയില്‍വേ അധികൃതരെ ഫോണില്‍ ബന്ധപ്പെടുകയും ഇനിയും കാലതാമസം ഉണ്ടായാല്‍ റെയില്‍വേ മന്ത്രാലയത്തിനു മുന്നില്‍ സത്യഗ്രഹ സമരം അനുഷ്ഠിക്കേണ്ടിവരുമെന്നും അറിയിച്ചതിനെതുടര്‍ന്നാണ് ആദ്യഘട്ടമായി പാലരുവി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചത്. ഘട്ടംഘട്ടമായി ഓരോ ട്രെയിനിന്റെയും സ്റ്റോപ്പുകള്‍ അനുവദിച്ച് ഉത്തരവുണ്ടാകുമെന്നും ഉറപ്പു നല്‍കിയതായും എം.പി അറിയിച്ചു.
കരുനാഗപ്പള്ളി: മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസിന് (16344) കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ കോവിഡിനു മുമ്പുണ്ടായിരുന്ന സ്റ്റോപ്പ് 16 മുതൽ പുനസ്ഥാപിച്ചതായി എ.എം. ആരിഫ് എം.പി അറിയിച്ചു.
ഇതുസംബന്ധിച്ച് റെയിൽവേ ബോർഡിൽ നിന്നു അറിയിപ്പ് ലഭിച്ചു. രാത്രി 2.22 ന് കരുനാഗപ്പള്ളിയിലെത്തുന്ന ട്രെയിൻ ഒരു മിനിട്ടാണ് നിർത്തുക. മൂന്നു ട്രെയിനുകൾക്ക് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകൾ പുനസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് സ്റ്റോപ്പ് അനുവദിച്ചതെന്നും രാജ്യറാണി എക്സ്പ്രസിനും ഉടൻ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.