ഹെൽത്ത് കാർഡ് ‘ഫുള്ളാ’വാൻ ദിവസങ്ങളെടുക്കും

കൊ​ല്ലം: ജി​ല്ല​യി​ലെ ഹോ​ട്ട​ൽ, ബേ​ക്ക​റി, കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡാ​കാ​ൻ ദി​വ​സ​ങ്ങ​ളെ​ടു​ക്കും. നി​ല​വി​ൽ 50 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മാ​ണ് ഹെ​ൽ​ത്ത് കാ​ർ​ഡു​ള്ള​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സാ​വ​കാ​ശം തേ​ടി കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ സ​ര്‍ക്കാ​റി​നു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ഹെ​ല്‍ത്ത് കാ​ര്‍ഡ് നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്. ഹോ​ട്ട​ല്‍, ബേ​ക്ക​റി മേ​ഖ​ല​ക​ളി​ലാ​യി ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക്കും ഹെ​ല്‍ത്ത് കാ​ര്‍ഡ് ല​ഭ്യ​മാ​യി​ട്ടി​ല്ല. വ​ൻ​കി​ട ഹോ​ട്ട​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം കൃ​ത്യ​മാ​യി ഹെ​ൽ​ത്ത് കാ​ർ​ഡു​ള്ള​വ​രാ​ണ്.

വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് നി​യ​മം വ​ന്ന​പ്പോ​ൾ മു​ത​ൽ കാ​ർ​ഡ് എ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ഷ​വ​ര്‍മ​യും അ​ല്‍ഫാ​മു​മൊ​ക്കെ മ​നു​ഷ്യ ജീ​വ​നെ​ടു​ത്ത​തോ​ടെ​യാ​ണ് പാ​ർസ​ലു​ക​ള്‍ ന​ല്‍കു​ന്ന​തി​നും ജോ​ലി​ക്കാ​രു​ടെ ശു​ചി​ത്വ​ത്തി​ലും സ​ര്‍ക്കാ​ര്‍ നി​യ​മം ക​ര്‍ശ​ന​മാ​ക്കി​യ​ത്.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലൂ​ടെ അ​പ​ക​ട​കാ​രി​ക​ളാ​യ വൈ​റ​സു​ക​ൾ, ബാ​ക്ടീ​രി​യ​ക​ൾ അ​ട​ക്ക​മു​ള്ള സൂ​ക്ഷ്മ ജീ​വി​ക​ൾ പ​ക​ർ​ന്ന് രോ​ഗ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, മു​റി​വ്, മ​റ്റുരോ​ഗ​ങ്ങ​ൾ എ​ന്നി​വ ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഫു​ഡ് സേ​ഫ്റ്റി സ്റ്റാ​ൻ​ഡേ​ഡ്സ് ​െറ​ഗു​ലേ​ഷ​ൻ പ്ര​കാ​രം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നക്ക്​ വി​ധേ​യ​മാ​യി ല​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം. ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെപ്പിക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളും ഹൈ​ജീ​ൻ റേ​റ്റി​ങ്ങും എ​ടു​ക്ക​ണം.

പാ​ർസ​ലു​ക​ളി​ല്‍ തീ​യ​തി​യും സ​മ​യ​വും നി​ർ​ബ​ന്ധം

ഭ​ക്ഷ​ണ​ത്തി​ന്‍റെ പാ​ഴ്സ​ലു​ക​ളി​ല്‍ തീ​യ​തി​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും ക​ർ​ശ​ന​മാ​ക്കി. ഭ​ക്ഷ​ണം പ​ഴ​കി​യ​തി​നുശേ​ഷം ക​ഴി​ക്കു​ന്ന​താ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക് ഒ​രു​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പാ​ർസ​ലു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്ര​സ​മ​യ​ത്തി​ന​കം ക​ഴി​ക്ക​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ച​ത്.

ഏ​തു​ദി​വ​സം ഏ​തു​സ​മ​യ​ത്താ​ണ് പാ​ർസ​ല്‍ ന​ല്‍കി​യ​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. പാ​ർസ​ല്‍ ര​ണ്ടു മ​ണി​ക്കൂ​റി​ന​കം ക​ഴി​ക്ക​ണം. തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്താ​ത്ത ഭ​ക്ഷ​ണം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പാ​ർസ​ലി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ജ​ന​ങ്ങ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പാ​ടി​ല്ല.

ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ൽ​കാ​ൻ ക്യാ​മ്പ്

കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​ച്ച്.​ആ​ർ.​എ) ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ൽ, ബേ​ക്ക​റി, കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡ് ല​ഭ്യ​മാ​ക്കാ​ൻ ക്യാ​മ്പ് ന​ട​ത്തും.

ഏ​ഴു മു​ത​ൽ ഒ​മ്പ​തുവ​രെ മൈ​ക്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​​ത്തി​ൽ ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നാ​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ള്ള ചെ​ല​വ് കു​റ​വാ​ണെ​ന്ന് ജി​ല്ല സെ​ക്ര​ട്ട​റി ഇ. ​ഷാ​ജ​ഹാ​ൻ പ​റ​ഞ്ഞു.

ഹെ​ൽ​ത്ത് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് സ്വാ​ഗ​തം ചെ​യ്യു​​െന്ന​ന്നും ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ സം​സ്ഥാ​ന സ​മി​തി​യാ​ണ് അം​ഗീ​കൃ​ത മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​യെ ക്യാ​മ്പി​നാ​യി സ​മീ​പി​ച്ച​തെ​ന്ന് ര​ക്ഷാ​ധി​കാ​രി ടി.​എ​സ്. ബാ​ഹു​ലേ​യ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ കാ​ർ​ഡു​ള്ള​വ​ർ​ക്കും പു​തു​താ​യി എ​ടു​ക്കാ​നു​ള്ള​വ​ർ​ക്കും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 9846665155, 0474 2950100, 7034395533, 9633503042 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി അ​ഞ്ച്.

ഹെ​ൽ​ത്ത് കാ​ർ​ഡ് എ​ടു​ക്കാ​ൻ

ര​ജി​സ്റ്റേ​ഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​റു​ടെ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ആ​വ​ശ്യം. എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ​യു​ടെ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫോറം (http://fda.uk.gov.in/document/performa-for-medical-fitness-certificate-for-food-handlers-19221.pdf) ​ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശാ​രീ​രി​ക പ​രി​ശോ​ധ​ന, കാ​ഴ്ച​ശ​ക്തി പ​രി​ശോ​ധ​ന, ത്വ​ഗ് രോ​ഗ​ങ്ങ​ൾ, ​വ്രണം, മു​റി​വ് എ​ന്നി​വ​യു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന, വാ​ക്സി​നു​ക​ളെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന, പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നു​ള്ള ര​ക്ത​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​ ന​ട​ത്ത​ണം. സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഡോ​ക്ട​റു​ടെ ഒ​പ്പും സീ​ലും ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു വ​ർ​ഷ​മാ​ണ് ഹെ​ൽ​ത്ത് കാ​ർ​ഡി​ന്റെ കാ​ലാ​വ​ധി.

Tags:    
News Summary - It will take days to get the health card full

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.