1. കാ​ടും കു​ഴി​യും നി​റ​ഞ്ഞ ക​ഴു​തു​രു​ട്ടി​യി​ലെ റെ​യി​ൽ​വേ അ​ടി​പ്പാ​ല​ത്തി​​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ച​ര​ക്കു​ലോ​റി. 2. ക​ഴു​തു​രു​ട്ടി​യി​ലെ കാ​ടും കു​ഴി​യും നി​റ​ഞ്ഞ റെ​യി​ൽ​വേ അ​ടി​പ്പാ​ലം

കാടും കുഴിയും നിറഞ്ഞ് കഴുതുരുട്ടി അടിപ്പാത; യാത്രക്കാർ ഭീതിയിൽ

പുനലൂർ: കഴുതുരുട്ടിയിലെ റെയിൽവേ അടിപ്പാത കാടും കുഴിയും നിറഞ്ഞതോടെ ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിൽ.

അമ്പനാട് അടക്കം പ്രധാന തോട്ടമേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളിലുള്ളവർ കടന്നുപോകുന്ന പാലമാണിത്. രണ്ടു ഭാഗമായി നിർമിച്ചിരിക്കുന്ന പാലത്തിൽ ഒരുവശം പൂർണമായി കുഴിയായതിനാൽ ഇതുവഴി വാഹനങ്ങൾക്കോ കാൽനടയായോ പോകാനാകില്ല.

ശേഷിക്കുന്ന മറുഭാഗത്തു കൂടിയാണ് കെ.എസ്.ആർ.ടി.സി ബസടക്കം വാഹനങ്ങളും ആളുകളും കടന്നുപോകുന്നത്.

പാലത്തിലൂടെ വാഹനങ്ങൾ വരുന്നുണ്ടെങ്കിൽ ഒഴിയാൻ കഴിയാത്തതിനാൽ പ്രവേശന കവാടങ്ങളിൽ മാറിനിൽക്കാനെ കഴിയുകയുള്ളൂ. തകർന്നു കിടക്കുന്ന മറുഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. പാലത്തിന്‍റെ മുകൾഭാഗത്ത് പൂർണമായും കാടുമൂടി പാലത്തിന്‍റെ ഉള്ളിലേക്ക് ഇറങ്ങിക്കിടക്കുകയാണ്.

കാടുമൂടിയ ഭാഗത്ത് വിഷപ്പാമ്പുകളുടെ കേന്ദ്രമായതോടെ പാലത്തിന്‍റെ പരിസരത്തുപോലും എത്തുന്നതിന് ആളുകൾ ഭയക്കുന്നു. കൂടാതെ പാലത്തിനുള്ളിൽ ലൈറ്റ് ഇല്ലാത്തതിനാൽ വൈകുന്നേരമായാൽ ഇരുട്ടാകുന്നു. പാലവും പരിസരവും സംരക്ഷിക്കേണ്ട റെയിൽവേ അധികൃതർ ഇതിന് തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

Tags:    
News Summary - Jungle and potholes in kzyuthuruthi road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.