കൊല്ലം: കെ ഫോണ്‍ കേരളത്തിന്റെ വികസനത്തിന് ഊര്‍ജം പകരുന്ന പദ്ധതിയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ചടയമംഗലം നിയോജകമണ്ഡലത്തിലെ കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അമൃത, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാര്‍, ചടയമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ബാബുരാജന്, ജില്ല പഞ്ചായത്ത് അംഗം സാം കെ. ഡാനിയേല്‍, ഗ്രാമപഞ്ചായത്ത് അംഗം കടയില്‍ സലിം, എ.ഡി.എം ആര്. ബീനറാണി, എല്‍.ആര് തഹസില്‍ദാര്‍ ജി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഇരവിപുരം നിയോജകമണ്ഡലം ഉദ്ഘാടനം എം. നൗഷാദ് എം.എല്‍.എ, ചാത്തന്നൂര്‍ നിയോജകമണ്ഡലതല പരിപാടി ജി.എസ്. ജയലാല്‍ എം.എല്‍.എ, ചവറയില്‍ സുജിത്ത് വിജയന് പിള്ള, പുനലൂരിൽ പി.എസ്. സുപാല്‍ എം.എല്‍.എ, കുന്നത്തൂരിൽ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ, പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ, കൊല്ലം നിയോജക മണ്ഡലത്തിൽ മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊട്ടാരക്കരയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്, കരുനാഗപ്പള്ളിയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്, കുണ്ടറയിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ എന്നിവർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.