ശി​ക്ഷി​ക്ക​പ്പെട്ട പ്ര​തി​ക​ൾ

അയൽവാസി കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽപ്രതികൾക്ക് 10 വർഷം കഠിന തടവ്

കൊ​ല്ലം: അ​യ​ൽ​വാ​സി​യെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വ്. അ​ഞ്ച​ൽ, ത​ടി​ക്കാ​ട് നാ​സി​ലാ മ​ൻ​സി​ലി​ൽ മൊ​യ്‌​തീ​ൻ ക​ണ്ണി​ന്‍റെ മ​ക​ൻ ഇ​ക്‌​ബാ​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ഇ​ട​മു​ള​യ്ക്ക​ൽ, ത​ടി​ക്കാ​ട് വാ​യ​ന​ശാ​ല മു​ക്കി​ൽ താ​ന്നി​വി​ള വീ​ട്ടി​ൽ റ​ഹീം(56), സ​ഹോ​ദ​ൻ ഷെ​രീ​ഫ് (48) എ​ന്നി​വ​രെ കൊ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​ൻ 10 വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വി​നും 30,000 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ച​ത്.

ഇ​ക്​​ബാ​ലി​ന്‍റെ കു​ടും​ബ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള ശ​ത്രു​ത​യി​ൽ 2017 സെ​പ്തം​ബ​ർ രാ​ത്രി ഒ​മ്പ​ത്​ മ​ണി​ക്ക്​ കു​ടും​ബ​വീ​ട്ടി​ൽ നി​ന്ന്​ മ​ട​ങ്ങി​വ​രു​മ്പോ​ൾ ഷെ​രീ​ഫി​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ ഇ​ക്​​ബാ​ലി​നെ ഇ​രു​വ​രും ചേ​ർ​ന്ന്​ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഗ​വ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജ​യ ക​മ​ലാ​സ​ന​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - 10 years rigorous imprisonment for the accused who killed the neighbor by pushing him into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.