വി​ജേ​ഷ്

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍

ഓ​ച്ചി​റ: കൊ​ല്ലം എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്സ്‌​മെ​ന്റ് ആ​ന്റ് ആ​ന്റി നാ​ര്‍കോ​ട്ടി​ക് സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് ഓ​ച്ചി​റ മേ​മ​ന ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 104 ഗ്രാം ​എം.​ഡി.​എം.​എ​യും 107 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ഓ​ച്ചി​റ മേ​മ​ന വി​ജേ​ഷ് ഭ​വ​നം വീ​ട്ടി​ല്‍ വി​ജേ​ഷ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജി​ല്ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ വി​ജേ​ഷ് എ​ന്ന്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ പ​റ​ഞ്ഞു. സ്‌​കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​എ​സ്. ഷി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സി.​പി.​ദി​ലീ​പ്, അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​പ്രേം ന​സീ​ര്‍, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ ജെ.​ആ​ര്‍. പ്ര​സാ​ദ് കു​മാ​ര്‍, ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ ആ​ര്‍. മ​നു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ജെ. ​ജോ​ജോ, ബി.​എ​സ്. അ​ജി​ത്, എം.​ആ​ര്‍.​അ​നീ​ഷ്, എ​ച്ച് .അ​ഭി​രാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth arrested with MDMA and ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.