പുനലൂർ: അലിമുക്ക്-അച്ചൻകോവിൽ കാനനപാതയിൽ കോടമലയിൽ ആറ്റിനോട് ചേർന്ന് വശമിടിഞ്ഞത് വാഹനയാത്രക്ക് ഭീഷണിയായി. വളരെ വീതി കുറഞ്ഞതും ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്നതുമായ ഭാഗത്ത് വനത്തോടുചേർന്ന് 50 അടിയോളം താഴ്ചയിലാണ് പാത ഇടിഞ്ഞിറങ്ങിയത്.
അടുത്ത ദിവസങ്ങളിൽ കനത്ത മഴ കൂടി പെയ്താൽ പാതയുടെ ബാക്കി ഭാഗവും താഴേക്ക് ഇടിഞ്ഞ് വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാകും. കെ.എസ്.ആർ.ടി.സി ബസുകളും തടിയും മറ്റുവനവിഭവങ്ങളും കടത്തിയുള്ള ലോറികളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇടിഞ്ഞഭാഗത്ത് കാട്ടുകമ്പ് വെച്ചുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമല സീസണിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരടക്കം വരുന്ന വഴിയാണിത്. വശം സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാൻ വനംവകുപ്പ് തയാറായില്ലെങ്കിൽ അപകടത്തിനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.