ക​ട​യ്ക്ക​ൽ കൊ​ല്ലാ​യി​ൽ കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

കടയ്ക്കൽ: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. കൊല്ലായിൽ കിളിത്തട്ടിൽ ചരുവിള പുത്തൻ വീട്ടിൽ ഷൈലജയുടെ പുരയിടത്തിലെ ആൾമറയില്ലാത്ത വെള്ളവും മാലിന്യവും നിറഞ്ഞ 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ കിളിത്തട്ട് കോങ്കലിൽ വീട്ടിൽ ബിജുവിന്റെ പോത്തിനെയാണ് കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

സ്റ്റേഷൻ ഓഫിസർ ഡി. ഉല്ലാസിന്‍റെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി. വിനോദ്കുമാർ, വി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറ്റിൽ ഓക്സിജൻ സിലിണ്ടർ തുറന്ന് കെട്ടിയിറക്കി വായു സഞ്ചാരം ഉറപ്പാക്കിയശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.

ഓഫിസർമാരായ അരുൺലാൽ, മുഹമ്മദ് സുൽഫി എന്നിവരും നാട്ടുകാരനായ ഷാജിയുമാണ് ഏണിയുടെ സഹായത്താൽ കിണറ്റിലിറങ്ങി പോത്തിനെ സുരക്ഷിതമായി കരക്കെത്തിച്ചത്.

Tags:    
News Summary - buffalo fell into well rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.