കടയ്ക്കൽ: വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി വിതറി ഗൃഹനാഥന്റെ കാലുകൾ തല്ലിയൊടിച്ചു. കടയ്ക്കൽ കൊച്ചാറ്റുപുറം കൊച്ചുവിള വീട്ടിൽ ജോയിക്കാണ് (52) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി മഴ സമയത്താണ് സംഘം വീടിന്റെ മുൻ വാതിൽ തകർത്തു അകത്തു കടന്നു ആക്രമണം നടത്തിയത്. തൊട്ടടുത്ത റൂമിൽ ഉറങ്ങുകയായിരുന്ന മാതാവ് കമലാഭായി ബഹളം കേട്ട് ഹാളിൽ ചെല്ലുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടത്.
കടയ്ക്കൽ പൊലീസെത്തിയാണ് ജോയിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജോയി അവിവാഹതിനാണ്. നേരത്തെ ഗൾഫിലെ ജോലി ആയിരുന്നു. ആറു വർഷമായി നാട്ടിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.