കടയ്ക്കൽ: ചിതറ പൊലീസ് സ്റ്റേഷനുവേണ്ടി പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. പഞ്ചായത്ത് വിട്ടുനൽകിയ ഭൂമിയിലാണ് ചിതറ പൊലീസ് സ്റ്റേഷനായി പുതിയ കെട്ടിടനിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നത്. മൂന്നുകോടി രൂപ ചെലവഴിച്ച് അത്യാധുനികരീതിയിലാണ് കെട്ടിടം നിർമക്കുന്നത്.
നിർമാണപ്രവർത്തനം പകുതിയോളം പൂർത്തിയായ നിലയിലാണ്. വളവുപച്ച ചന്തക്കുള്ളിൽ പഞ്ചായത്തും നാട്ടുകാരും നിർമിച്ചുനൽകിയ കെട്ടിടത്തിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
ഇതിനോട് ചേർന്നുതന്നെയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വിഭജിച്ചാണ് ചിതറയിൽ പുതിയ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. നിലവിലെ കെട്ടിടത്തിൽ സ്ഥലപരിമിതി ഉൾപ്പെടെ അസൗകര്യങ്ങളുണ്ട്. 2015ലാണ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് വർഷങ്ങൾ പിന്നിട്ടശേഷമാണ് നിയമനങ്ങൾ നടന്ന് പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2015ൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകിയ നിവേദനത്തെ തുടർന്നാണ് പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. വളവുപച്ച പ്രദേശവാസികളും ചിതറ പഞ്ചായത്തും ചേർന്നാണ് നിലവിലെ കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ചിതറ പൊലീസ് സ്റ്റേഷൻ വളവുപച്ചക്കുപകരം കിഴക്കുഭാഗത്ത് വേണമെന്ന് ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തിരുന്നു. എന്നാൽ വളവുപച്ചയിൽതന്നെ സ്റ്റേഷൻ കെട്ടിടം അനുവദിക്കുകയായിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്തതിൽ വൻ പ്രതിഷേധവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.