കടയ്ക്കൽ: എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. കടയ്ക്കൽ മുളങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസ് (കൊട്ടച്ചി-35), പാങ്ങലുകാട് പുളിക്കൽ വീട്ടിൽ ആദർശ് (26), കാഞ്ഞിരത്തുംമൂട് പാലയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ സജുകുമാർ (38), ചിതറ മുള്ളിക്കാട് കുന്നുംപുറത്ത് വീട്ടിൽ മുഹമ്മദ് അനസ് (25), പുനലൂർ ഇളമ്പൽ വയലിൽ ഹൗസിൽ ജയ് മോൻ ജയിംസ് (30) എന്നിവരെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച അർധരാത്രി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയ പൊലീസ് ഇവരെ മുളങ്കാട്ടുകുഴിയിലുള്ള വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു.
ഇവരുടെ പക്കൽ നിന്നും 0.52 ഗ്രാം എം.ഡി.എം. എയും 11.24 ഗ്രാം കഞ്ചാവും ലഹരി സാധനങ്ങൾ വിറ്റ് കിട്ടിയ 1.06 ലക്ഷം രൂപയും വാഹനങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കൊട്ടച്ചി നവാസാണ് സംഘത്തിന്റെ നേതാവ്.
ഇയാളിൽ നിന്ന് ലഹരി സാധനങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ചും ജില്ലക്ക് പുറത്തും ഉൾപ്പെടെ എത്തിച്ച് വിൽപന നടത്തുന്നവരാണ് മറ്റുള്ളവരെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ എസ്.ഐ ജ്യോതിഷ്, എ.എസ്.ഐ ബിനിൽ, സി.പി.ഒ മാരായ ബിൻസി, ബിനു, സജീവ് ഖാൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.