കടയ്ക്കൽ: നിലമേലിൽ നിന്ന് വീണ്ടും മയക്കുമരുന്ന് പിടികൂടി. നിലമേൽ മുളയക്കോണത്തുനിന്നാണ് ചടയമംഗലം പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിലമേൽ പ്ലാച്ചിയോട് പ്രകാശ് നിവാസിൽ വൈശാഖ്, വലിയവഴി ഷംനാദ് മൻസിലിൽ ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു.
കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡിന്റെ നിർദേശാനുസരണം സ്പെഷൽ സ്ക്വാഡ് സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ, എസ്.ഐ മോനിഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സനൽകുമാർ, ഉദ്യോഗസ്ഥരായ ഉല്ലാസ്, വിഷ്ണുദാസ് എന്നിവരാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.