കടയ്ക്കൽ: വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി അനുജിത്തിനെയാണ് (24 ) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് മാസങ്ങളായി തിരുവനന്തപുരത്തും ബംഗളുരുവിലും ഇവർ ഒരുമിച്ചു താമസിച്ചുവരുകയായിരുന്നു. ഇതിനിടെ വീട്ടമ്മ വിദേശത്തുള്ള ഭർത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ പ്രശ്നമായി.
വിവാഹിതയാണെന്നും 30 വയസ്സുണ്ടെന്നും മറച്ചുവെച്ചായിരുന്നു വീട്ടമ്മ ബന്ധം സ്ഥാപിച്ചത്. ഇക്കാര്യങ്ങളെല്ലാം അനുജിത്ത് വീട്ടമ്മയുടെ ഭർത്താവിനെ അറിയിച്ചതോടെ ഭർത്താവ് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. പിന്നാലെയാണ് തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അനുജിത് മാസങ്ങളോളം കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചെന്ന് യുവതി കടയ്ക്കൽ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് അനുജിത്തിനെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.