Bike

കൊല്ലത്ത്​ പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക്​ മോഷ്​ടിച്ചു; വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ (കൊല്ലം): വീട്ടിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷ്ടിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച നിലയിൽ. കിഴക്കുംഭാഗം ബൗണ്ടർമുക്ക്‌ സുധീർ മന്ദിരത്തിൽ സുധീറിന്‍റെ ഇരുചക്ര വാഹനമാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം പോയത്.

സുധീറിന്‍റെ വാഹനം വീട്ടിൽ കൊണ്ടു പോകാൻ കഴിയാത്തതിനാൽ സുഹൃത്ത് കലാമിന്‍റെ വീട്ടിലാണ് വാഹനം വെച്ചിരുന്നത്​.  മറ്റൊരു ഇരുചക്ര വാഹനത്തിൽ എത്തിയ മോഷ്ടാക്കളിൽ ഓരാൾ പിപി ഇ കിറ്റ് ധരിച്ചിരുന്നു. പി.പി.ഇ കിറ്റ്​ ധരിച്ചയാൾ വാഹനവുമായി പോകുന്നത്​ തൊട്ടടുത്ത വീട്ടിലെ സി.സി.ടി.വിയിൽ പതിയുകയായിരുന്നു. 

മോഷ്ടിച്ച വാഹനം ഇരുന്നൂറ് മീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സുധീറിന്‍റെ പരാതിയിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - kollam bike theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.