കടയ്ക്കല്‍: കളഞ്ഞുകിട്ടിയ നോട്ടുകെട്ടുകള്‍ ഉടമസ്ഥന് നല്കി. കടയ്ക്കല്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലെ റോഡിൽനിന്നാണ് ബുധനാഴ്ച രാവിലെ പത്തോടെ മങ്കാട് സ്വദേശികളായ വി.എല്‍. സതീഷിനും സന്തോഷിനും രണ്ട് കെട്ട് നോട്ടുകളും ട്രഷറി പാസ്ബുക്ക് അടക്കമുള്ള രേഖകളും കിട്ടിയത്.
പണവും രേഖകളുമായി കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ പൊലീസിന്റെ സഹായത്തോടെ 85,000 രൂപയും ട്രഷറി രേഖകളും ഉടമയായ കുമ്മിള്‍ കൊണ്ടോടി പുള്ളിപ്പച്ച സ്വദേശിയെ കണ്ടെത്തി തിരികെ ഏല്പിക്കുകയായിരുന്നു. പാങ്ങലുകാട്ടില്‍ ഗ്ലോബല്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തുന്ന സതീഷും സന്തോഷും തൊഴില്‍ സംബന്ധമായ ആവശ്യത്തിനാണ് കടയ്ക്കല്‍ ടൗണില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.