കടയ്ക്കൽ: അപകടത്തിൽ മരിച്ചതാരെന്ന് കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ. എം.സി റോഡിൽ നെട്ടത്തറയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചവരെ തിരിച്ചറിയാനാണ് പൊലീസ് മണിക്കൂറുകൾ നീണ്ട അന്വേഷണം നടത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു നാടിനെ നടുക്കിയ അപകടം. ബൈക്ക് യാത്രികർ മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ആരാണെന്ന് കണ്ടെത്താനായി ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. അപകട സ്ഥലത്തു നിന്ന് കിട്ടിയ നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിരുന്ന പേരും കോളജ് പേരും വെച്ച് കിളിമാനൂർ തട്ടത്തുമല വിദ്യ എൻജിനീയറിങ് കോളജിൽ അന്വേഷണം നടത്തിയെങ്കിലും അന്വേഷിച്ച പേര് കോളജിൽ എത്തിയെന്ന വിവരമാണ് ലഭിച്ചത്.
എന്നാൽ, സഹപാഠിക്ക് നോട്ട് ബുക്ക് നൽകിയിരുന്നതായി വിദ്യാർഥിനി കോളജ് അധികൃതരോട് പറഞ്ഞതോടെയാണ് മരിച്ചത് പുനലൂർ സ്വദേശി ശിഖയും സുഹൃത്ത് അഭിജിത്തുമാെണന്ന് തിരിച്ചറിഞ്ഞത്.
ചടയമംഗലം: നെട്ടേത്തറയിൽ അപകടത്തില്‍പ്പെട്ട വിദ്യാർഥികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്സാക്ഷി. അപകടത്തില്‍ റോഡിലേക്ക് വീണ അഭിജിത്തിന് ആ സമയം ജീവനുണ്ടായിരുന്നു.
ആശുപത്രിയിലെത്തിക്കാന്‍ 20 മിനിറ്റോളം വൈകിയെന്ന് പ്രദേശവാസികൂടിയായ ഉദയകുമാര്‍ പറഞ്ഞു. അപകടം കണ്ട് ഓടികൂടിയവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല. അപകടം നടന്നയുടൻ കൊണ്ടുപോയിരുന്നെങ്കില്‍ അഭിജിത്തിനെ രക്ഷിക്കാമായിരുന്നെന്ന് ഉദയകുമാര്‍ പറഞ്ഞു.
‘ഞാന്‍ 15 മീറ്റര്‍ അപ്പുറത്തുള്ള കടയില്‍ പോയി സുഹൃത്തിനെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ നിവര്ത്തിക്കിടത്തിയത്. കിടത്തിയപ്പോള്‍ ജീവനുണ്ട്. വാഹനങ്ങൾ കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല.
20 മിനിറ്റ് കഴിഞ്ഞാണ് കൊണ്ടുപോകാനായത്. എല്ലാവരും ചുറ്റിലുംനിന്ന് ഫോട്ടോയെടുക്കുകയല്ലാതെ ഒന്നും ചെയ്തില്ല. ഞാന്‍ പോയി ഒരാളെ വിളിച്ചുകൊണ്ടുവന്നാണ് പയ്യനെ കൊണ്ടുപോകാനായത്’-ഉദയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.