കടയ്ക്കൽ: തിരുവോണത്തിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ കിഴക്കൻ മേഖലയിലെ പ്രദേശങ്ങളിൽ ഓണ വിപണികളിൽ വൻ തിരക്ക്. ടൗണുകളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. കുടുംബങ്ങൾ കൂട്ടത്തോടെ വിപണി കളിൽ എത്തിതുടങ്ങി. വസ്ത്രശാലകൾ, ചെരിപ്പു കടകൾ, ഫാൻസി ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജനം-പച്ചക്കറി കടകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പ്രത്യേക ഓഫറുകളും വിറ്റഴിക്കൽ മേളയുമായി വ്യാപാര സ്ഥാപനങ്ങളും സജീവമാണ്. സർക്കാർ വിപണന കേന്ദ്രങ്ങൾക്കു പിന്നാലെ സഹകരണ സംഘങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കർഷക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരും ഓണ വിപണികളുമായി രംഗത്തുണ്ട്. തിരുവോണ ആഘോഷത്തിന് പുതുമയേകാൻ കിഴക്കൻ മേഖലയിലെ പ്രാധാന ടൗണുകളിലും, പ്രദേശങ്ങളിലും ഓണ വിപണികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേക ഓഫറുകളും വിറ്റഴിക്കൽ മേളയുമായി വ്യാപാര സ്ഥാപനങ്ങളും സജീവമാണ്. സർക്കാർ വിപണന കേന്ദ്രങ്ങൾക്കു പിന്നാലെ സഹകരണ സംഘങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, കർഷക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരും രംഗത്തുണ്ട്. ഓണ സദ്യ, പായസമേള, ഓണക്കിറ്റ് തുടങ്ങിയവയുടെ വിപണന മേളകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കിഴക്കൻ മേഖലയിലെ പ്രമുഖ കാറ്ററിങ് സർവീസുകളും, ഹോട്ടലുകളും ഓണ സദ്യകൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകൾ, നാട്ടു കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ സമുദായ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ഇക്കുറി ഓണാഘോഷം പൊടിപൊടിക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. വയനാട് ദുരന്ത പശ്ചാത്തലത്തിൽ വലിയ പരിപാടികൾ ഇല്ലെങ്കിലും നഗരത്തിലും നാട്ടിൻ പുറത്തും ചെറിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .
പച്ചക്കറിയുമായി നഗരത്തിലെ വഴിയോരങ്ങളും ഓണ വിപണിയുമായി സജീവമാണ്. സാധാരണക്കാരെ ലക്ഷ്യം വച്ച് താൽക്കാലിക വസ്ത്ര വിപണിയും വഴിയോരങ്ങൾ കയ്യടക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങളുടെ വിപണനവും ഓണക്കാലത്തെ വഴിയോര കാഴ്ചകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.