കടയ്ക്കൽ: പാറ ഖനനത്തിനെതിരെ സംസാരിച്ച ഓട്ടോ ഡ്രൈവറെയും മകനെയും ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തം. തലവരമ്പിലെ ക്വാറിയിൽനിന്ന് നിയമപരമായുള്ള ഉത്തരവില്ലാതെ പാറ പൊട്ടിച്ച് കൊണ്ടുപോകുന്നതിനെയും ഖനനം നടത്തുന്ന ആഘാതത്തിൽ വീടിന് വലിയ കേടുപാടുകളും നാശനഷ്ടവും ഉണ്ടാക്കുന്നതിനെതിരെയും ചോദ്യംചെയ്ത ക്വാറിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ നിസാമുദ്ദീനെയും മകൻ ഇർഫാനെയുമാണ് ടിപ്പർ ഡ്രൈവർമാർ മർദിച്ചത്. മർദനമേറ്റ പിതാവും മകനും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഓയൂർ യൂസുഫ്, പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം അബ്ബാസ് റോഡുവിള, മണ്ഡലം സെക്രട്ടറി സലീം കൊട്ടുംപുറം, ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രതിനിധി മുഹമ്മദ് ഷാഹിൻ, വട്ടമുറ്റം വാർഡ് മെംബർ സിന്ധു എന്നിവർ സന്ദർശിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ പ്രതിഷേധം നടത്തുന്നത് ഒരുവിഭാഗം ടിപ്പർ തൊഴിലാളികൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി രുന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും പൊലീസ് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.