കടയ്ക്കൽ: ചിതറയിൽ നാലംഗ മോഷണസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ വളവുപച്ച മണ്ണറക്കോട് ലാലുഭവനിൽ ലാലു (42), പേഴുംമൂട് വയിലിറക്കത്ത് വീട്ടിൽ സനൽകുമാർ (36), പേഴുമൂട് ബൈജുഭവനിൽ ബൈജു (39), പേഴുംമൂട് രാജു നിവാസിൽ രാഹുൽ (28) എന്നിവരാണ് അറസ്റ്റിലായത്.
പകൽ ആളില്ലാത്ത വീടുകളിൽ അതിക്രമിച്ചുകയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചിതറ വളവുപച്ച പേഴുംമൂട് മണ്ണറക്കോട് കളിയിൽ പുത്തൻവീട്ടിൽ ഷാനവാസ് റാവുത്തരുടെ കുടുംബവീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. ലോറിയുടെ ഇരുമ്പുപ്ലേറ്റുകളും മറ്റും കവർന്നു. ചിതറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ചിതറ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മോഷ്ടിച്ച ഇരുമ്പു സാധനങ്ങൾ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി ലാലു കടയ്ക്കൽ, ചിതറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. മറ്റുള്ളവർ നിരവധി അടിപിടി ക്കേസുകളിലും പ്രതികളാണ്.
മദ്യത്തിന് പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനുമാണ് മോഷണം നടത്തുന്നത്. പ്രതികളെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.