കടയ്ക്കൽ: വെല്ലുവിളികളെ അതിജീവിച്ച് ശ്രീജിത്ത് സർക്കാർ ജോലിയിൽ. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ഇരുകാലുകളുടെയും ചലനശേഷി പൂർണമായും ഇല്ലാതാക്കിയിട്ടും തോറ്റ് പിന്മാറാൻ കൂട്ടാക്കാതെ പൊരുതിയ ഇട്ടിവ പഞ്ചായത്ത് പോതിയാരുവിള ശ്രീജിത് ഭവനിൽ ശ്രീജിത്താണ്(32) കെ.എസ്.എഫ്.ഇ കടയ്ക്കൽ ശാഖയിൽ തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചത്. ഹൈസ്കൂൾ പഠനകാലയളവിലാണ് ശ്രീജിത്തിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ഡിഗ്രി കാലയളവോടെ ചലനശേഷി പൂർണ്ണമായും നഷ്്ടപ്പെട്ടു. പി.ജി പൂർത്തിയാക്കിയത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു. ജോലിൽ പ്രവേശിക്കാൻ വീൽ ചെയറിലാണ് ഇദ്ദേഹം ഓഫിസിലെത്തിയത്.സുഹൃത്തുക്കൾക്കൊപ്പം ഓഫിസിലെത്തി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹത്തിന് സഹപ്രവർത്തകർ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. കെ.എസ്.എഫ്.ഇ കടയ്ക്കൽ ശാഖയിൽ റാമ്പ് സൗകര്യമുള്ളത് ശ്രീജിത്തിന് ജോലിക്കെത്തുന്നതിന് വലിയ സഹായവുമായി. പരേതനായ ശിവരാജനാണ് പിതാവ്. മാതാവ്: ഷീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.